'പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെ പോലെ യൂസഫലി സാർ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു,' എന്ന് പറഞ്ഞുകൊണ്ട് അന്ന് തന്നെ മുതുകാട് തന്റെ ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും ഇത് സംബന്ധിച്ച് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. യൂസുഫലി സാർ വന്നു പോയ ശേഷം, അദ്ദേഹത്തിന്റെ പ്രഖ്യാപനം വൈറലായതിന് ശേഷം ഇവിടെ സംഭവിക്കുന്ന രസകരമായ കാര്യം പറയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'കഴിഞ്ഞ മൂന്നു ദിവസമായി എന്റെ ഫോണിലേക്ക് വിളിയോട് വിളിയാണ്. ആരൊക്കെയോ എവിടെന്നൊക്കെയോ എന്റെ നമ്പർ തേടി വിളിക്കുന്നു. ചിലർക്ക് അദ്ദേഹത്തിനെ നമ്പർ വേണം. ചിലർക്ക് ഞാൻ അദ്ദേഹത്തിന്റെ അപോയിൻമെൻറ് റെഡിയാക്കി കൊടുക്കണം. വേറെ ചിലയാളുകൾ അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളും അവരുടെ പരാതികളും എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു.
ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ പറയണമെന്ന് തോന്നുന്നു. ഡിഫ്രൻറ് ആർട്സ് സെന്റർ എന്ന് പറയുന്നത് ഒരു രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റിയാണ് അതിലേക്കാണ് അദ്ദേഹം സാമ്പത്തിക സഹായം നൽകിയത്. ഞാൻ അതിന്റെ സ്ഥാപകനും അതുപോലെ തന്നെ അതിന്റെ എക്സിക്യൂടീവ് ഡയറക്ടറുമായത് കൊണ്ട് ചെക് എന്റെ കയ്യിൽ ഏൽപിച്ചു എന്ന് മാത്രം. അതിൽ നിന്ന് ഒരു രൂപ പോലും എനിക്ക് അർഹതപ്പെട്ടതല്ല. ഇനി യൂസഫലി സാറിന്റെ പേഴ്‌സണൽ നമ്പർ എന്റെ കയ്യിലില്ല. ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല. നിങ്ങൾ , പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, ഞാൻ ക്ഷണിച്ചിട്ടല്ല അദ്ദേഹം വന്നത്.
ഈ സ്ഥാപനത്തെ കുറിച്ചറിഞ്ഞ അദ്ദേഹം സ്വയം താൽപര്യപ്പെട്ട് വന്നതാണ്. അതാണ് ആ മനുഷ്യ സ്നേഹിയുടെ വലിയ മഹത്വം. ഇവിടെ വരുമ്പോൾ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം പറയാം എന്റെ മക്കളുടെ മാതാപിതാക്കൾ പലപ്പോഴും എന്നോട് ചോദിച്ചിരുന്നു. ഒരിക്കൽ യൂസഫലി സാറിനെ നമ്മുടെ സ്ഥാപനത്തിൽ ഒന്ന് കൊണ്ട് വരാൻ പറ്റുമോ എന്ന്', ഒരിക്കൽ വരും എന്ന് ഞാൻ പറഞ്ഞു', വീഡിയോയിൽ ഗോപിനാഥ് മുതുകാട് വിശദീകരിച്ചു.
Keywords: News, News-Malayalam-News, Kerala, Kerala-News, Gopinath Mutukad, M A Yusuff Ali, Video, After M A Yusuff Ali's announcement, Gopinath Mutukad reacts.