Follow KVARTHA on Google news Follow Us!
ad

Died | അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം; വെല്‍ഡിങ് തൊഴിലാളി മരിച്ചു

ഒരാള്‍ക്ക് പരുക്ക് Uttar Pradesh, Tanker, Explodes, Modification Work, Coimbatore
കുനിയംമുത്തൂര്‍: (www.kvartha.com) കോയമ്പത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വെല്‍ഡിങ് തൊഴിലാളി മരിച്ചു. യുപി സ്വദേശി വക്കീസ് (38) ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഷണ്‍മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോഡിപാളയം റോഡിലെ വര്‍ക് ഷോപിലാണ് അപകടമുണ്ടായത്. 

വെല്‍ഡിംഗ് പണി പൂര്‍ത്തിയാക്കാനായി ടാങ്കര്‍ ലോറി വര്‍ക് ഷോപിലെത്തിച്ചു. അടുത്ത ദിവസം ജോലി തുടങ്ങാമെന്ന് അറിയച്ചതിനേ തുടര്‍ന്ന് ടാങ്കര്‍ ലോറി വര്‍ക് ഷോപില്‍ ഏല്‍പിച്ച ശേഷം ഡ്രൈവര്‍ മടങ്ങുകയായിരുന്നു. ടാങ്കറിന്റെ തകരാറ് കണ്ടെത്തി വെല്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചത്. 

News, National, Accident, Death, Uttar Pradesh, Tanker, Explodes, Modification Work, Coimbatore, Uttar Pradesh; Man dies as tanker explodes during modification work near Coimbatore.

പൊട്ടിത്തെറിക്ക് പിന്നാലെ ട്രെകില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട വക്കീസിനെ സഹായിക്കാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന രവി എന്നയാള്‍ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ മധുക്കരൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെട്രോളും ഓയിലും അടക്കം കെമികലുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. 

ലീക് പോലുള്ള തകരാര് പരിഹരിക്കാനായി കാലിയാക്കിയ ടാങ്കര്‍ ലോറിയിലെ ഏതെങ്കിലും കെമികല്‍ സാന്നിധ്യം വെല്‍ഡിംഗ് ചെയ്യുന്നതിനിടയിലെ തീപ്പൊരിയുമായി കലര്‍ന്നതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

Keywords: News, National, Accident, Death, Uttar Pradesh, Tanker, Explodes, Modification Work, Coimbatore, Uttar Pradesh; Man dies as tanker explodes during modification work near Coimbatore.

Post a Comment