Found Dead | കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ബാങ്ക് മാനേജര്‍ ചികിത്സയിലായിരിക്കെ മരിച്ചു; ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്നുവെന്ന് കുടുംബം
Aug 21, 2023, 16:12 IST
ഹൈദരാബാദ്: (www.kvartha.com) കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ബാങ്ക് മാനേജര്‍ ചികിത്സയിലായിരിക്കെ മരിച്ചു. വാങ്കിടി മണ്ഡലയിലെ എസ്ബിഐ മാനേജരായിരുന്ന ബനോത്ത് സുരേഷ് (35) ആണ് മരിച്ചത്. തെലങ്കാനയിലെ കുമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
പൊലീസ് പറയുന്നത്: ഓഗസ്റ്റ് 17ന് രാത്രി 7.30 മണിയോടെയാണ് ഓഫീസിനുള്ളില്‍ വച്ച് സുരേഷിനെ കീടനാശിനി കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഛര്‍ദി തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ ആസിഫാബാദിലെ സര്‍കാര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആദ്യം മഞ്ചേരിയയിലുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
എന്നാല്‍, ആരോഗ്യനില കൂടുതല്‍ വഷളാകാന്‍ തുടങ്ങിയതോടെ കരിംനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ, ഓഗസ്റ്റ് 20ന് സുരേഷ് മരണത്തിന് കീഴടങ്ങി. ഭാര്യയും നാല് വയസുള്ള മകനുമുണ്ട്. ചിന്തഗുഡ ഗ്രാമത്തില്‍ താമസിക്കുന്ന സുരേഷിനെ ഒരു വര്‍ഷം മുമ്പാണ് വാങ്കിടി ബ്രാഞ്ചിലേക്ക് മാനേജരായി സ്ഥലം മാറ്റിയത്. സുരേഷിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ജോലി സമ്മര്‍ദം കാരണം സുരേഷിന് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷിന്റെ ഭാര്യ പ്രിയങ്ക പറഞ്ഞു. രണ്ടു പേരുടെ ജോലിയാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് സുരേഷ് തന്നോട് പറയാറുണ്ടായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Telangana, News, National, Bank Manager, Found Dead, Suresh, SBI Employee, Family, Complaint, Telangana: Bank Manager found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.