ADVERTISEMENT
റിയാദ്: (www.kartha.com) ദീര്‍ഘകാലമായി പ്രവാസിയായ തലശേരി സ്വദേശി സഊദിയില്‍ നിര്യാതനായി. തലശേരികായ്യത്ത് ദാറുല്‍ അന്‍വാര്‍ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാമാണ്(53) മരിച്ചത്. ശനിയാഴ്ച പുലര്‍ചെ സഊദി കിഴക്കന്‍ പ്രവിശ്യയില്‍ ദമാമിനടുത്ത് സൈഹാത്തിലാണ് മരണം.
താമസസ്ഥലത്ത് അബോധാവസ്ഥയിലായിരുന്നു കണ്ടെത്തിയതെന്നാണ് വിവരം. ഉടനെ ഇദ്ദേഹത്തെ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുള്ളയാള്‍ അവധിക്ക് നാട്ടില്‍ പോയിരുന്നതിനാല്‍ മുറിയില്‍ ഒറ്റക്കായിരുന്നു കഴിഞ്ഞിരുന്നത്.
Keywords: Riyadh, Saudi Arabia, News, Gulf, World, Malayali, Expatriate, Death, Obituary, Saudi Arabia: Malayali expatriate died.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

