Arrested | പ്രസവിച്ച് കിടന്ന യുവതിയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) പ്രസവിച്ച് കിടന്ന യുവതിയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പിടികൂടിയതായി പൊലീസ് പറഞ്ഞു. കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അനുഷയാണ് പിടിയിലായത്. പരുമലയില്‍ ഒരു ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
Aster_MIMS

പൊലീസ് പറയുന്നത്: നാല് ദിവസം മുമ്പാണ് കരിയിലകുളങ്ങര സ്വദേശിനിയായ യുവതി ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയത്. സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

Arrested | പ്രസവിച്ച് കിടന്ന യുവതിയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍

യുവതി അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. രക്തധമിനികളിലേക്ക് സിറിഞ്ച് ഉപയോഗിച്ച് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണ്.

Keywords:  Pathanamthitta, Parumala News, Woman Arrested, Anusha, Kayamkulam Native, Hospital Incident, Parumala News, Woman Arrested, Anusha, Kayamkulam Native, Hospital Incident. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia