Parrot | കാണാതായ വളര്‍ത്തു തത്തയെ അന്വേഷിച്ച് ഒരു കുടുംബം; 'മിത്തു'വിനെ കണ്ട് കിട്ടുന്നവര്‍ക്ക് പാരിതോഷികമായി 10,000 രൂപ

 


ഭോപാല്‍: (www.kvartha.com) കാണാതായ വളര്‍ത്തു തത്തയെ കണ്ട് കിട്ടുന്നവര്‍ക്ക് പാരിതോഷികമായി 10,000 രൂപ വാഗ്ദാനം നല്‍കി ഒരു കുടുംബം. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. രണ്ട് വര്‍ഷമായി ഈ കുടുംബത്തിലെ ഒരു അംഗമായ 'മിത്തു' എന്ന തത്തയെ ചൊവ്വാഴ്ചയാണ് കാണാതായത്. പതിവ് യാത്രയ്ക്ക് പോയ മിത്തു തെരുവ് നായകളുടെ കുര കേട്ട് പറന്നുപോയതാണെന്ന് വീട്ടുകാര്‍ പറയുന്നു.  

തത്തയെ കാണാതായപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങിയതായും കണ്ടെത്താനയി കാണാനില്ലെന്ന പോസ്റ്ററുകളും വിതരണം ചെയ്തതായി കുടംബം പറയുന്നു. കാണാതായ തത്തയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം അറിയിക്കാന്‍ കുടുംബത്തിന്റെ കോണ്‍ടാക്റ്റ് വിവരങ്ങളും പാരിതോഷികവും സംബന്ധിച്ച കാര്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഉച്ചഭാഷിണി ഘടിപ്പിച്ച ഓടോറിക്ഷയിലൂടെ വിളിച്ച് പറഞ്ഞാണ് ഇവര്‍ മിത്തു തത്തക്കായുള്ള അന്വേഷണം തുടരുന്നത്. 

Parrot | കാണാതായ വളര്‍ത്തു തത്തയെ അന്വേഷിച്ച് ഒരു കുടുംബം; 'മിത്തു'വിനെ കണ്ട് കിട്ടുന്നവര്‍ക്ക് പാരിതോഷികമായി 10,000 രൂപ

അതേസമയം കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ ഒരു കുടുംബം കാണാതായ തത്തയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു.

Keywords: News, National, Parrot Missing, Madhya Pradesh News, Dhamo, Family, Cash Reward, Parrot Goes Missing, Madhya Pradesh Man Offers Rs 10,000 Cash Reward.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia