Follow KVARTHA on Google news Follow Us!
ad

Arrested | ഓണാഘോഷത്തിന് കുട്ടിയെ തുറന്ന ജീപിന്റെ ബോണറ്റിലിരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവം; അച്ഛനും ഡ്രൈവറും അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി Kazhakoottam, Driving, Onam Celebration, Jeep, Bonnet, Child
തിരുവനന്തപുരം: (wwwkatha.com) തുറന്ന ജീപിന്റെ ബോണറ്റിന്റെ മുകളില്‍ കുട്ടിയെയിരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തില്‍ അച്ഛനെയും ഡ്രൈവറെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ മേനകുളം മുതല്‍ വെട്ടുറോഡ് റൂടില്‍ അപകടകരമായ യാത്ര നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച (29.08.2023) വൈകീട്ട് കഴക്കൂട്ടത്താണ് സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: ആറ്റിങ്ങലില്‍ നിന്നും വാടകയ്‌ക്കെടുത്ത ജീപിലായിരുന്ന യാത്ര. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഹരികുമാറാണ് വാഹനമോടിച്ചത്. വാഹനത്തിലുണ്ടായ സോജുവിന്റെ മകനെയാണ് ജീപിന്റെ ബോണറ്റിലിരുത്തിയത്. പല വട്ടം അമിത വേഗത്തില്‍ സംഘം വാഹനമോടിച്ചു. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

Thiruvananthapuram, News, Kerala, Arrested, Police, Case, Arrest, Child, Onam celebration by sitting the child on the bonnet of the jeep; Two arrested.

മേനംകുളം വാടിയില്‍ നിന്നും ബുധനാഴ്ച (30.08.2023) രാവിലെ ജീപ് കസ്റ്റഡിലെടുത്തു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ് കണ്ടെത്തിയത്. ജീപ് ഡ്രൈവര്‍ക്കും കുട്ടിയുടെ അച്ഛനുമെതിരെ കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിന് കേസുമെടുത്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് മോടര്‍ വാഹന വകുപ്പും കേസെടുക്കും. 

അതേസമയം ലോകമെമ്പാടുമുള്ള മലയാളികള്‍ വളരെ മനോഹരമായിട്ടാണ് ഓണം ആഘോഷിച്ചത്. ഓണക്കോടിയും, പൂക്കളവും, സദ്യയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലും, വര്‍ണാഭമായ പരിപാടികളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചും മലയാളികള്‍ തങ്ങളുടെ സന്തോഷം അറിയിച്ചു. ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഉത്രാടനാളില്‍ തന്നെ ഒരുക്കി മാവേലിയെ വരവേല്‍ക്കാന്‍ മലയാളികള്‍ തയ്യാറായിരുന്നു. 

പൂക്കള്‍, പഴം, പച്ചക്കറികള്‍, പലവ്യഞ്ജന സാധനങ്ങള്‍, വസ്ത്രം, ആഭരണം എന്നിവയുടെ വില്‍പനകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച (28.08.2023) വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് മലയാളികളുടെ ദേശീയോത്സവമായ ഓണം കെങ്കേമമായി ആഘോഷിക്കുന്നത്. വിദേശത്തും സംസ്ഥനത്തിന് പുറത്തുമുമുള്ള മറുനാടന്‍ മലയാളികളും ഓണം സമൃദ്ധമായി ആഘോഷിച്ചു.

Keywords: Thiruvananthapuram, News, Kerala, Arrested, Police, Case, Arrest, Child, Onam celebration by sitting the child on the bonnet of the jeep; Two arrested.

Post a Comment