Arrested | 'ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം'; 2 പേര്‍ അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരെ കൈയേറ്റത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അശോകന്‍, ശുഹൈബ് എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴക്ക് സമീപമാണ് സംഭവം.

പൊലീസ് പറയുന്നത്: മലയോര ഹൈവേ വഴി തിരുവനന്തപുരത്ത് നിന്ന് തെങ്കാശിയിലേക്ക് പോവുന്ന കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസിന് ഓന്തുപച്ച നിന്ന് ശുഹൈബ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ ബൈകില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ ബസില്‍ കയറി ജീവനക്കാരോട് കയര്‍ക്കുകയായിരുന്നു. ഇതിനിടെ, ഇതേ ബസിലെ യാത്രികനായ അശോകന്‍ സ്‌റ്റോപിലെത്തിയപ്പോള്‍ ഉറങ്ങിപ്പോയ തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ക്ക് നേരെ ആക്രോശിച്ചു.   

Arrested | 'ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം'; 2 പേര്‍ അറസ്റ്റില്‍

പിന്നിലെ ഇതിനെ ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡ്യൂടി തടസപ്പെടുത്തിയതിനും സര്‍വീസ് തടസപ്പെടുത്തി യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തു. സര്‍വീസ് മുടങ്ങിയതോടെ വഴിയിലായ യാത്രികര്‍ ഒന്നര മണിക്കൂറിന് ശേഷമെത്തിയ മറ്റൊരു വാഹനത്തില്‍ തെങ്കാശിയിലേക്ക് യാത്ര തുടര്‍ന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Keywords: Kollam, News, Kerala, Kulathupuzha, KSRTC Employees, Bus, Attacked, Accused, Arrested, Kollam: Attack against KSRTC Employees; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia