SWISS-TOWER 24/07/2023

Mahila Sangham | മണിപ്പൂരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേരള മഹിളാ സംഘം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മണിപ്പൂരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അടിയന്തര സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍കാര്‍ മുന്‍കൈയെടുക്കണമെന്നും കേരള മഹിളാ സംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുതിര്‍ന്ന മഹിളാ സംഘം വി ആഇശ ടീചര്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. 
Aster mims 04/11/2022

ജില്ലാ പ്രസിഡന്റ് കെ മഹിജ, വി ആഇശ ടീചര്‍, വി ഗീത, ടി സാവിത്രി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജിമോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍, അസി. സെക്രടറി എ പ്രദീപന്‍, മഹിളാ സംഘം നേതാക്കളായ എന്‍ ഉഷ, പി ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.

 
Mahila Sangham | മണിപ്പൂരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേരള മഹിളാ സംഘം

ജില്ലാ സെക്രടറി കെ എം സപ്‌ന റിപോര്‍ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം പി ചന്ദ്രികയും അനുശോചന പ്രമേയം രേഷ്മ പരാഗനും അവതരിപ്പിച്ചു. പ്രമേയ കമിറ്റി കണ്‍വീനറായി ടി വി ഗിരിജയും മിനുട്സ് കമിറ്റി കണ്‍വീനറായി ടി വി  കോമളവല്ലിയും പ്രവര്‍ത്തിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വെള്ളോറ രാജന്‍ സ്വാഗതവും കണ്‍വീനര്‍ കെ ടി ഉഷാവതി നന്ദിയും പറഞ്ഞു.

Keywords: Kannur, Kerala, Kerala Mahila Sangham, Manipur, Problem, Solution, Central Government, Kerala Mahila Sangham says that find a solution to the problems faced by the people of Manipur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia