Arrested | ഒറ്റ ദിവസം കൊണ്ട് കടത്താന്‍ ശ്രമിച്ചത് 2 കോടിയിലേറെ രൂപയുടെ സ്വര്‍ണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ 3 പേര്‍ പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം കൊണ്ട് രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മൂന്ന് യാത്രക്കാരെ പിടികൂടിയതായി എയര്‍പോര്‍ട് പൊലീസ് പറഞ്ഞു. അബ്ദുല്‍ റഹ് മാന്‍ (29) നിസാമുദീന്‍ (44) നൗഫല്‍ (46) എന്നിവരാണ് പിടിയിലായത്. 

പൊലീസ് പറയുന്നത്: എയര്‍പോര്‍ടിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ പൊലീസ് പരിശോധിക്കുകയായിരുന്നു. ഇവര്‍ ശരീരത്തിലും എമര്‍ജന്‍സി ലാംപിലും ഷൂവിന് ഒപ്പം ധരിച്ച സോക്‌സിലും മിശ്രിതമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് രണ്ടു കോടിയോളം രൂപ വില വരും. അബൂദബി, മസ്ഖത്, ശാര്‍ജ എന്നിവടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലത്.

Arrested | ഒറ്റ ദിവസം കൊണ്ട് കടത്താന്‍ ശ്രമിച്ചത് 2 കോടിയിലേറെ രൂപയുടെ സ്വര്‍ണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ 3 പേര്‍ പിടിയില്‍

പ്രതികളെ എയര്‍പോര്‍ട് പൊലീസ് ചോദ്യം ചെയ്തതിന് ശേഷം നിയമ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി കമീഷനര്‍ ആര്‍ അജിത്ത് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം എയര്‍പോര്‍ട് പൊലീസ് പരിശോധന ശക്തമാക്കിയത്. സിസിടിവി ക്യാമറയില്‍ യാത്രകാരെ നിരീക്ഷിച്ച് അസ്വാഭാവികമായി പെരുമാറുന്നവരെ കണ്ടെത്തിയാണ് ദേഹപരിശോധന നടത്തി പിടികൂടുന്നത്.

Keywords: Kannur, News, Kerala, Airport, Police, Crime, Arrest, Arrested, Airport, Gold, Kannur: Three arrested with gold at airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia