Arrested | 'ലോഡ്ജില്‍ സംശയാസ്പദമായി കണ്ട യുവാക്കളുടെ മുറിയില്‍ പരിശോധന നടത്തി'; മാരക ലഹരിമരുന്ന് പിടികൂടി; 3 യുവാക്കള്‍ അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com) ലോഡ്ജില്‍ സംശയാസ്പദമായി കണ്ട യുവാക്കളുടെ ലോഡ്ജ് മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ മാരക ലഹരിമരുന്ന് കണ്ടെത്തിയതായി പൊലീസ്. 2.042 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സഭവത്തില്‍ ജോണ്‍സണ്‍ എല്‍ദോസ് (20), അനിലേഷ് തങ്കന്‍, ആല്‍വിന്‍ ചാക്കോ എന്നിവരെ എക്‌സൈസ് സംഘം പിടികൂടി.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഗ്രാമിന് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കുമെന്നും എക്‌സൈസ് അറിയിച്ചു. 

Arrested | 'ലോഡ്ജില്‍ സംശയാസ്പദമായി കണ്ട യുവാക്കളുടെ മുറിയില്‍ പരിശോധന നടത്തി'; മാരക ലഹരിമരുന്ന് പിടികൂടി; 3 യുവാക്കള്‍ അറസ്റ്റില്‍

അടിമാലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ കുഞ്ഞുമോന്റെ നേതൃത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി എ സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മീരാന്‍ കെ എസ്, ഡൈവര്‍ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്.

Keywords: Idukki, News, Kerala, Arrest, Arrested, Crime, Police, Case, Drugs, Idukki: Three men arrested with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia