Accident | കുഴിയില്‍ വീണ ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Aug 1, 2023, 11:41 IST
ADVERTISEMENT
എറണാകുളം: (www.kvartha.com) ബൈക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവിന് ദാരുണ്യം. ചേര്‍ത്തല വയലാര്‍ പഞ്ചായത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന് ജിതിന് (27) ആണ് മരിച്ചത്. രാത്രിയാണ് അപകടം നടന്നത്.
ചെറായി പാലത്തിലെ കുഴിയില്‍ വീണ ബൈക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ജിതിനെ ഉടനെ കോട്ടയം മെഡികല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരി: ജിനിമോള്‍.
Keywords: Ernakulam, News, Kerala, Accident, accidental death, Obituary, Injured, Hospital, Bike, road, Ernakulam: Man died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

