SWISS-TOWER 24/07/2023

Excursion Ban | ട്യൂഷന്‍ സെന്ററുകളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനമേര്‍പെടുത്തി ബാലാവകാശ കമീഷന്‍; രാത്രികാല ക്ലാസുകള്‍ക്കും വിലക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്നുവെന്ന പരാതി ലഭിച്ചതിന് പിന്നാലെ ട്യൂഷന്‍ സെന്ററുകളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് ബാലാവകാശ കമീഷന്‍ (Child Rights Commission) നിരോധനമേര്‍പെടുത്തി. വിനോദയാത്രകള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പല ട്യൂഷന്‍ സെന്ററുകളും ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. 
Aster mims 04/11/2022

ഭീമമായ തുക വാങ്ങിയും അധ്യാപകര്‍ ഇല്ലാതെയുമാണ് പല ടൂറുകളും നടത്തുന്നത്. സ്‌കൂളുകളില്‍ വിനോദയാത്രകളുണ്ടെന്നിരിക്കെ ട്യൂഷന്‍ സെന്ററുകളില്‍ വിദ്യാര്‍ഥികളെ വിനോദയാത്രക്ക് നിര്‍ബന്ധിക്കരുതെന്ന് കമീഷന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചില ട്യൂഷന്‍ സെന്ററുകള്‍ ആരാണ് നടത്തുന്നതെന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള യാത്രകള്‍ പാടില്ലെന്ന് കമീഷന്‍ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി. 

Excursion Ban | ട്യൂഷന്‍ സെന്ററുകളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനമേര്‍പെടുത്തി ബാലാവകാശ കമീഷന്‍; രാത്രികാല ക്ലാസുകള്‍ക്കും വിലക്ക്

അതേസമയം പരീക്ഷകള്‍ക്ക് മുന്നോടിയായി ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്ന രാത്രികാല ക്ലാസുകള്‍ക്കും വിലക്കുണ്ട്. വിദ്യാര്‍ഥികളുടെ സമ്മര്‍ദം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാത്രികാല ക്ലാസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഉത്തരവ് പുറപ്പെടുവിച്ച് 60 ദിവസത്തിനകം നടപടി സംബന്ധിച്ച് റിപോര്‍ട് സമര്‍പിക്കണമെന്ന് കമീഷന്‍ സര്‍കാരിന് നിര്‍ദേശം നല്‍കി.  

Keywords:  Thiruvananthapuram, News, Kerala, Child Rights Commission, Tuition Class, Excursion, Complaint, Child Rights Commission imposes ban on excursions from tuition classes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia