Elephant | കോരിച്ചൊരിയുന്ന മഴയിലും ആറളത്ത് പുഴനീന്തി വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി
Jul 8, 2023, 09:21 IST
ഇരിട്ടി: (www.kvartha.com) കോരിച്ചൊരിയുന്ന മഴയിലും പുഴനീന്തിക്കടന്ന് ആറളത്ത് കാട്ടാന ജനവാസകേന്ദ്രത്തിലെത്തി. ആറളം വളയംചാലിലാണ് കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങി ജനങ്ങളില്‍ ഭീതിപരത്തിയത്. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിലും ആന ഇറങ്ങി. തുടര്‍ന്ന് ചീങ്കണ്ണിപ്പുഴ നീന്തി കടന്ന കൊമ്പന്‍വനത്തിലേക്ക് മടങ്ങി.
ആറളം വളയംചാല്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വരുന്നത് പതിവായി മാറിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വൈദ്യുതി വേലിയും ആന മതിലും നിര്‍മിച്ചത്. ഈ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന വീണ്ടുമെത്തിയത്. ആനമതില്‍ പൂര്‍ണമായും നിര്‍മിക്കുന്നതിനുളള ടെന്‍ഡര്‍ സര്‍കാര്‍ അംഗീകരിച്ചിട്ടുണ്ട്.
കാസര്‍കോട് സ്വദേശിയായ കരാറുകാരനാണ് ടെന്‍ഡര്‍ കരസ്ഥമാക്കിയത്. നിര്‍മാണം നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചിട്ടുണ്ട്.
Keywords: Kannur, News, Kerala, Aralam d=farm, Wild elephant, Wild elephant again reached in Aralam Farm.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.