Violence | മുഹ്റം ഘോഷയാത്രക്കിടെ വിവിധ പ്രദേശങ്ങളില്‍ നടന്ന സംഭവങ്ങളില്‍ 8 മരണം
Jul 30, 2023, 11:06 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മുഹ്റം ഘോഷയാത്രക്കിടെ വിവിധ പ്രദേശങ്ങളില്‍ നടന്ന സംഭവങ്ങളില്‍ എട്ട് പേര് മരിച്ചതായി റിപോര്‍ട്. 10 പൊലീസുകാരുള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വാരണാസിയില്‍ ഷിയാ, സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് നാശം നഷ്ടം സംഭവിക്കുകയും ചെയ്തായും റിപോര്‍ടുകള്‍ വ്യക്തമാക്കി. ഡെല്‍ഹിയില്‍ ജനങ്ങള്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ 12 പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്. യുപിയില്‍ ഷിയാ-സുന്നി വിഭാഗക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നുതായും റിപോര്‍ടുകള്‍ പറയുന്നു.
Keywords: New Delhi, News, National, Violence, Muharram procession, Violence during Muharram procession in outer Delhi.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

