VD Satheesan | പുതു തലമുറയില്‍പെട്ട വിദ്യാര്‍ഥി സമൂഹത്തിന് രാഷ്ട്രീയപരമായ അവബോധം ഉണ്ടാകണമെന്ന് വി ഡി സതീശന്‍
Jul 4, 2023, 10:04 IST
കണ്ണൂര്‍: (www.kvartha.com) പുതു തലമുറയില്‍പെട്ട വിദ്യാര്‍ഥി സമൂഹത്തിന് രാഷ്ട്രീയപരമായ അവബോധം ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ടിയില്‍ അംഗത്വം എടുക്കലല്ല മറിച്ച് ജനാധിപത്യ ബോധവും പ്രകൃതി സ്‌നേഹവും നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നില്‍ക്കാനുള്ള മനസും ഉണ്ടാകുക എന്നുള്ളതാണ് 'പൊളിറ്റികല്‍' ആവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കണ്ണൂര്‍ കോര്‍പറേഷന്‍ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച തിളക്കം 2023 എന്ന ആദരവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുപാടുകളുടെ മാറ്റം അിറഞ്ഞുകൊണ്ടായിരിക്കണം ഉന്നത പഠനത്തിന് വിഷയങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. വിഷയത്തോട് വൈകാരിക അടുപ്പം ഉണ്ടായിരിക്കണം. വിദ്യാഭ്യാസമെന്നത് മാറ്റത്തിന്റെ ഉപകരണമാണ്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിനൊപ്പം നാനോ റോബോടുകളും ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വിദ്യാര്‍ഥി സമൂഹം തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സാധൂ കല്യാണ മണ്ഡപത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍, ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, ഐയുഎംഎല്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, സിപിഐ ജില്ലാ കമിറ്റി എക്‌സിക്യുടീവ് അംഗം വെള്ളോറ രാജന്‍, ആകാശ് ബൈജൂസ് ബ്രാഞ്ച് ഹെഡ് എം എസ് സൂരജ്, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ പി ശമീമ ടീചര്‍, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, കെ പ്രദീപന്‍, എന്‍ ഉഷ, വി കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ വച്ച് പത്മശ്രീ എസ് ആര്‍ ഡി പ്രസാദിനെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പൊന്നാടയണിച്ചു ആദരിച്ചു.
Keywords: Kannur, News, Kerala, VD Satheesan, Political Awareness, VD Satheesan said that students need political awareness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.