Follow KVARTHA on Google news Follow Us!
ad

VD Satheesan | സമാന്തര സ്വര്‍ണ വ്യാപാരം നിയന്ത്രിച്ചാല്‍ ഇരട്ടിയിലധികം നികുതി വരുമാനം ഖജനാവിലേക്ക് എത്തുമെന്ന് വി ഡി സതീശന്‍

കേരള ഇന്റര്‍നാഷനല്‍ ഫെയര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു VD Satheesan, Kerala International Fair Exhibition, Inauguration, Gold Traders
അങ്കമാലി: (www.kvartha.com) സംസ്ഥാനത്ത് ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്ത് വ്യാപാരം ചെയ്യുന്ന സ്വര്‍ണ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമാന്തര വ്യാപാരം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമാന്തര സ്വര്‍ണ വ്യാപാരം നിയന്ത്രിച്ചാല്‍ ഇരട്ടിയിലധികം നികുതി വരുമാനം ഖജനാവിലേക്ക് എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലൈ 8, 9,10 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കേരള ഇന്റര്‍നാഷണല്‍ ഫെയര്‍ പ്രദര്‍ശനം ശനിയാഴ്ച (ജൂലൈ 8) രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

News, Kerala, Politics, VD Satheesan, Inauguration, Fair Exhibition, VD Satheesan inaugurated Kerala International Fair Exhibition.

ചടങ്ങില്‍ ബെന്നി ബഹനാന്‍ എംപി, റോജി ജോണ്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെഐജെഎഫ് വൈസ് ചെയര്‍മായ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍, നാഷനല്‍ ജ്വലറി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ ദേരാവാല, ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യാം മെഹറ, വൈസ് ചെയര്‍മാന്‍ രാജേഷ് റോക്‌ഡെ, സുവാങ്കര്‍ സെന്‍, സംസ്ഥാന വര്‍കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്ര, ഐമു ഹാജി സംസ്ഥാന വര്‍കിംഗ് ജനറല്‍ സെക്രടറി സി വി കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് ബിന്ദു മാധവ്, യുനൈറ്റഡ് എക്‌സിബിഷന്‍ ഡയറക്ടര്‍മാരായ വി കെ മനോജ്, സത്യസായ് എന്നിവര്‍ പ്രസംഗിച്ചു. 300 ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

News, Kerala, Politics, VD Satheesan, Inauguration, Fair Exhibition, VD Satheesan inaugurated Kerala International Fair Exhibition.

Keywords: News, Kerala, Politics, VD Satheesan, Inauguration, Fair Exhibition, VD Satheesan inaugurated Kerala International Fair Exhibition.

Post a Comment