Killed | 'യുപിയില്‍ ബിജെപി നേതാവിനെ 6 പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു'; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം
Jul 19, 2023, 09:37 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി ബൂത് പ്രസിഡന്റ് ദിനേശ് സിംഗ് (40) ആണ് മരിച്ചത്. സംഗ്രാംപൂര്‍ പ്രദേശത്തെ സാഹ്ജിപൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
പൊലീസ് പറയുന്നത്: സംഗ്രാംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധൗരഹര സ്വദേശിയായ ദിനേശ് ബൈകില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ബിത്താരിക്ക് സമീപം രണ്ട് ബൈകുകളിലായി എത്തിയ ആറുപേര്‍ ഇയാളെ തടയുകയും ഇരുമ്പ് വടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. നിലവിളി കേട്ട് ആളുകള്‍ വരുന്നത് കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ദിനേശ് മരിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
Keywords: Lucknow, News, National, BJP, Uttar Pradesh, Uttar Pradesh: BJP booth president killed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

