Follow KVARTHA on Google news Follow Us!
ad

KSEB | 4 ട്രാന്‍സ്‌ഫോര്‍മറുകളും കേടായി, 126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടി; തൃശൂരിലെ മിന്നല്‍ ചുഴലിയില്‍ കെഎസ്ഇബിയ്ക്ക് കനത്ത നാശനഷ്ടം

33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി KSEB, Storm, Facebook Post, Electricity
തൃശൂര്‍: (www.kvartha.com) ജില്ലയിലെ മിന്നല്‍ ചുഴലിയെ തുടര്‍ന്ന് കെഎസ്ഇബിയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് ചാലക്കുടിയിലും പരിസരങ്ങളിലും ചുഴലി വീശിയടിച്ചത്. ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ റ്റി പോസ്റ്റുകളും, 26 എച്ച് റ്റി പോസ്റ്റുകളും, 2 A പോളുകളും ഒടിഞ്ഞിട്ടുണ്ട്. 4 ട്രാന്‍സ്‌ഫോര്‍മറുകളും കേടായതായും കെഎസ്ഇബി വ്യക്തമാക്കി. 

126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി. ഏകദേശം 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായി കണക്കാക്കുന്നുവെന്നും കെഎസ്ഇബി ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ജീവനക്കാര്‍ പ്രയത്‌നിക്കുകയാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നവെന്നും സഹകരിക്കണമെന്നും  കെഎസ്ഇബി അഭ്യര്‍ഥിച്ചു.

Thrissur, News, Kerala, KSEB, Thrissur: KSEB suffers many loss in storm.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

തൃശ്ശൂരിലെ മിന്നല്‍ ചുഴലിയില്‍ കെ എസ് ഇ ബിയ്ക്ക് കനത്ത നാശനഷ്ടം... ഇന്ന് രാവിലെ ഒന്‍പതരയോടെ ചാലക്കുടിയിലും പരിസരങ്ങളിലും വീശി അടിച്ച മിന്നല്‍ ചുഴലിയില്‍ കെ എസ് ഇ ബിയ്ക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ റ്റി പോസ്റ്റുകളും, 26 എച്ച് റ്റി പോസ്റ്റുകളും, 2 A പോളുകളും ഒടിഞ്ഞിട്ടുണ്ട്. 4 ട്രാന്‍സ്‌ഫോര്‍മറുകളും കേടായി. 126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി. ഏകദേശം 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായി കണക്കാക്കുന്നു. 

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രയത്‌നിക്കുകയാണ് കെഎസ്ഇബി ജീവനക്കാര്‍. മാന്യ ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നു. സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പരാതികളറിയിക്കാന്‍ അതത് സെക്ഷന്‍ ഓഫീസിലോ 1912 എന്ന ടോള്‍ ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരിലോ 24 മണിക്കൂറും വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിലേക്ക് വിളിച്ച്  / WhatsApp നല്‍കി  വൈദ്യുതി സംബന്ധമായ പരാതികള്‍ അതിവേഗം രേഖപ്പെടുത്താനും  കഴിയും 
വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം 94 96 01 01 01 എന്ന നമ്പരില്‍ അറിയിക്കുക. ഓര്‍ക്കുക ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം. 


Keywords: Thrissur, News, Kerala, KSEB, Thrissur: KSEB suffers many loss in storm.

Post a Comment