Follow KVARTHA on Google news Follow Us!
ad

Cyclone | തൃശൂരില്‍ വീശിയ മിന്നല്‍ച്ചുഴലിയില്‍ വ്യാപക നാശനഷ്ടം; വീടുകള്‍ക്ക് മുകളിലും റോഡിലും മരങ്ങള്‍ വീണു; വൈദ്യുതി ബന്ധം തടസപ്പെട്ടു

വാഴകൃഷി നശിച്ചു Cyclone, Rain
തൃശൂര്‍: (www.kvartha.com) ജില്ലയില്‍ വീശിയ മിന്നല്‍ച്ചുഴലിയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തു. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് ആളൂര്‍ പഞ്ചായത്തില്‍ ആളൂര്‍, താഴേക്കാട് എന്നിവിടങ്ങളില്‍ മിന്നല്‍ച്ചുഴലിയുണ്ടായത്.

ഒന്നരമിനിറ്റോളാണ് ചുഴലി നീണ്ടുനിന്നത്. ഇതിനെ തുടര്‍ന്ന് മരങ്ങള്‍ വീഴുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. വീടുകള്‍ക്കു മുകളിലും റോഡിലും മരങ്ങള്‍ വീണു. റോഡിനുമുകളില്‍ വീണ മരങ്ങള്‍ മാറ്റി. വൈദ്യുതി ബന്ധം തടസപ്പെട്ടു. 

Thrissur, News, Kerala, Rain, Cyclone, Thrissur: Cyclone; Many loss reported.

അതേസമയം വാഴകൃഷി നശിച്ചതായും വിവരമുണ്ട്. തെക്കേതറ ഇട്ടിച്ചന്റെ കൃഷിയിടത്തിലെ അമ്പതോളം കുലച്ച വാഴകള്‍ വീണു. താഴേക്കാട് പള്ളി പരിസരത്തെ മരങ്ങള്‍ കടപുഴകി. 

Keywords: Thrissur, News, Kerala, Rain, Cyclone, Thrissur: Cyclone; Many loss reported.

Post a Comment