Arrested | 'കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു'; 56കാരി പിടിയില്‍

 



തിരുവനന്തപുരം: (www.kvartha.com) കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമയില്‍ നിന്ന് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ 56കാരി അറസ്റ്റില്‍. പ്രിയ ബാഹുലേയന്‍ (56) ആണ് പിടിയിലായത്. ഓണ്‍ലൈന്‍ വഴിയാണ് പ്രിയ 15,33,000 രൂപ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറഞ്ഞു.
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുമായി വാട്‌സ്ആപ് മുഖേന പ്രിയ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് കാനഡയില്‍ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ ആണെന്ന വ്യാജേന ടാക്സ് ക്ലിയറന്‍സ് എന്നീ ആവശ്യങ്ങള്‍ പറഞ്ഞ് ഓണ്‍ലൈന്‍ വഴി 15,33,000 രൂപ തട്ടിയെടുത്തതായാണ് പരാതി.

Arrested | 'കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു'; 56കാരി പിടിയില്‍

തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്എച് കെ വിനുകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ എസ്‌ഐ സതീഷ് ശേഖര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷീബ, സിനിലാല്‍, ബിജി ലേഖ, ജ്യോതി  സിപിഒമാരായ ശ്യം കുമാര്‍, അദീന്‍ അശോക്, അഖില്‍ ദേവ് എന്നിവര്‍ ഉള്‍പെട്ട സംഘമാണ് 21ന് പ്രിയയെ പിടികൂടിയത്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Keywords: Kannur, News, Kerala, Thiruvananthapuram, Woman, Arrest, Arrested, Crime, Police, Thiruvananthapuram: Woman arrested in fraud case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia