Aralam Farm | ആറളം ഫാമില്‍ ആനമതില്‍ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി; കരാര്‍ ഏറ്റെടുത്തത് കാസര്‍കോട് സ്വദേശി

 



ഇരിട്ടി: (www.kvartha.com) ആറളം ഫാമില്‍ ആനമതില്‍ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോട് സ്വദേശിയായ കരാറുകാരന്‍ റിയാസാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 53 കോടിരൂപയാണ് ആനമതില്‍ പദ്ധതിക്കായി വകയിരുത്തിയിരുന്നതെങ്കിലും 37 കോടിയില്‍ പരം രൂപയ്ക്ക് റിയാസ് കൊടുത്ത ടെന്‍ഡര്‍ പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്നു. 

ജിഎസ്ടി, ഇതര ചെലവുകള്‍ കൂടി കരാറുകാര്‍ വഹിക്കണമെന്ന വ്യവസ്ഥകൂടി ഉള്ളതുകൊണ്ട് തുക ഉയരാനാണ് സാധ്യത. കരാര്‍ ഉറപ്പിച്ച ശേഷം നിര്‍മാണം ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇതിനായി മതില്‍ നിര്‍മിക്കാനുള്ള ആറളം ഫാം ആദിവാസി പുനരധിവാസമേഖല-ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ മുറിച്ച് മാറ്റേണ്ടുന്ന മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വനം വന്യജീവി വകുപ്പ്, പൊതുമരാമത്ത്, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് അധികൃതരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന. മുറിക്കേണ്ടുന്ന മരങ്ങള്‍ കണ്ടെത്തി അടയാളമിടല്‍ ആണ് ഇപ്പോള്‍  നടക്കുന്നത്. 

Aralam Farm | ആറളം ഫാമില്‍ ആനമതില്‍ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി; കരാര്‍ ഏറ്റെടുത്തത് കാസര്‍കോട് സ്വദേശി

കാട്ടാനകള്‍ തമ്പടിച്ച്  നിരന്തരം അക്രമങ്ങളും നിരവധി മരണങ്ങളും നാടായതോടെയാണ് 2019ല്‍ സര്‍കാര്‍ ആനമതില്‍ നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പ്രഖ്യാപനം വന്നെങ്കിലും നിരവധി കാരണങ്ങളാല്‍ നിര്‍മാണം വൈകുകയായിരുന്നു. ഇതിനിടയിലും ആദിവാസികള്‍ അടക്കമുള്ളവര്‍ കാട്ടാന അക്രമങ്ങളില്‍ ഫാമില്‍ കൊല്ലപ്പെട്ടു.  

22 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ഇതില്‍ പാതി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തിട്ടും ഒന്നും നടക്കാത്ത അവസ്ഥയിലേക്ക് നീങ്ങുന്നതിനിടെ ഉണ്ടായ കാട്ടാന അക്രമവും മരണവും ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇതിനെത്തുടര്‍ന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ ആറളം ഫാമില്‍ എത്തി നല്‍കിയ ഉറപ്പിന്മേല്‍ 53 കോടി രൂപ പിഡബ്ല്യുഡിക്ക് സര്‍കാര്‍ കൈമാറിയതോടെയാണ് ടെന്‍ഡര്‍ നടപടികളായത്.

Keywords: Kannur, News, Kerala, Elephant, Aralam farm, Wall, Tender process for construction of elephant wall in Aralam Farm completed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia