Delhi HC | അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍കാര്‍ സ്‌കൂള്‍ ടീചര്‍മാരുടെ അതേ ശമ്പളത്തിന് അര്‍ഹതയുണ്ട്: ഡെല്‍ഹി ഹൈകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അതേ ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും അത് നല്‍കണമെന്നും ഡെല്‍ഹി ഹൈകോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. ഏഴാം ശമ്പള കമീഷന്‍ അനുസരിച്ച് അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവിനെതിരെയാണ് മാനേജ്‌മെന്റുകള്‍ ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്.

ഡെല്‍ഹി സ്‌കൂള്‍ വിദ്യാഭ്യാസ നിയമത്തിലെ പത്താം വകുപ്പ് സര്‍കാര്‍ സ്‌കൂള്‍ അധ്യാപകരേക്കാള്‍ കുറഞ്ഞ ശമ്പളം സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കരുതെന്ന് പറയുന്നു. ഇവര്‍ക്ക് മറ്റ് അലവന്‍സുകളും മെഡികല്‍ സേവനങ്ങളും പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, പിഎഫ് പോലുള്ളവയും നല്‍കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

Delhi HC | അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍കാര്‍ സ്‌കൂള്‍ ടീചര്‍മാരുടെ അതേ ശമ്പളത്തിന് അര്‍ഹതയുണ്ട്: ഡെല്‍ഹി ഹൈകോടതി

ഇതുമായി ബന്ധപ്പെട്ട് 2017ല്‍ പുറത്തിറക്കിയ ഉത്തരവില്‍ എല്ലാ അംഗീകൃത സ്വകാര്യ സ്‌കൂളുകളും ഏഴാം ശമ്പള കമീഷന്‍ അനുസരിച്ച് അധ്യാപകര്‍ക്ക് ശമ്പളം വിതരണം ചെയ്യണമെന്ന് പറയുന്നുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ജസ്റ്റിന് മന്‍മോഹന്‍ ജസ്റ്റിസ് മിനി പുഷ്‌കര്‍ണ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. 

ഏഴാം ശമ്പള കമീഷന്‍ അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് അധ്യാപകരാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് അധ്യാപകര്‍ അനുകൂലമായി വിധിക്കുകയായിരുന്നു. ഇതുപ്രകാരം മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ അനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

Keywords: New Delhi, News, National, Teacher, School, Salary, Teachers of unaided private schools entitled to same pay as govt school counterparts: Delhi HC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia