Follow KVARTHA on Google news Follow Us!
ad

Injured | ലോസ് ഏഞ്ചല്‍സിലെ സെറ്റില്‍ വച്ച് ശാരൂഖ് ഖാന് പരുക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

താരത്തിന്റെ മൂക്കിനാണ് പരുക്കേറ്റത് Shah Rukh Khan, Actor Injury, Los Angeles, Shooting Set
ലോസ് ഏഞ്ചല്‍സ്: (www.kvartha.com) സിനിമാ ഷൂടിംഗിനിടെ സെറ്റില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നടന്‍ ശാരൂഖ് ഖാന് പരുക്കേറ്റു. മൂക്കിന് പരിക്കേറ്റ ഷാരൂഖിനെ രക്തസ്രാവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ലോസ് ഏഞ്ചല്‍സിലെ സെറ്റില്‍ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. 

അതേസമയം അപകടത്തെക്കുറിച്ച് നടനോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തില്‍ പരുക്കേറ്റു താരത്തെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

News, World, Actor, Accident, Injured, Treatment, Hospital, Shah Rukh Khan Rushed To Hospital After Accident On Set In Los Angeles, Undergoes Surgery.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസാര പരിക്കാണെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ സംഘത്തെ അറിയിച്ചുവെന്നും റിപോര്‍ടുകള്‍ പറയുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയെന്നും റിപോര്‍ടുണ്ട്.

Keywords: News, World, Actor, Accident, Injured, Treatment, Hospital, Shah Rukh Khan Rushed To Hospital After Accident On Set In Los Angeles, Undergoes Surgery.

Post a Comment