Follow KVARTHA on Google news Follow Us!
ad

Heavy Rain | കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ വെള്ളപ്പൊക്ക ഭീഷണി; പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു

ജൂലൈ 24 വരെ മഴ തുടരാന്‍ സാധ്യത Heavy Rain, Traffic, Flood, Rainfall, Hyderabad
ഹൈദരാബാദ്: (www.kvartha.com) കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ വെള്ളപ്പൊക്ക ഭീഷണി. സെക്രടേറിയറ്റിന് മുന്നിലെ റോഡുള്‍പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരക്കുയാണ്. ഇതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.  

ടിഎസ്ഡിപിഎസ് (Telangana State Development Planning Society) റിപോര്‍ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹൈദരാബാദില്‍ 92.5 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച നഗരത്തില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

News, National, Heavy Rain, Traffic, Flood, Rainfall, Hyderabad, Rainfall in Hyderabad: This area receives highest downpour.

കൊമരം ഭീം, മഞ്ചേരിയല്‍, ഭൂപാല്‍പള്ളി, മഹബൂബ് നഗര്‍ എന്നിടങ്ങളില്‍ ചുവപ്പ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചാര്‍മിനാര്‍, ഖൈരതാബാദ്, കുക്കറ്റ്പള്ളി, എല്‍ബി നഗര്‍, സെക്കന്തരാബാദ്, സെരിലിംഗംപള്ളി തുടങ്ങിയ ആറ് സോണുകളിലും ജൂലൈ 24 വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Keywords: News, National, Heavy Rain, Traffic, Flood, Rainfall, Hyderabad, Rainfall in Hyderabad: This area receives highest downpour.

Post a Comment