Found Dead | പാലക്കാട് അമ്മയും 2 മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
Jul 25, 2023, 20:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) മേലാര്‍കോട്ടില്‍ അമ്മയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. യുവതി കുട്ടികളുമായി വീട്ടുവളപ്പിലെ കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളില്‍ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂര്‍ അഗ്‌നിരക്ഷാ സേന എത്തി മൂന്നര മണിയോടെയാണ് പുറത്തെടുത്തതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Palakkad, News, Kerala, Mother, Children, Found dead, Palakkad: Mother and two children found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

