Found Dead | പാലക്കാട് യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം
Jul 19, 2023, 10:50 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനെയാണ് ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് ജയകൃഷ്ണന്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ജയകൃഷ്ണന്‍ ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നതെന്നും എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു.
Keywords: Palakkad, News, Kerala, Found dead, Family, House, Palakkad: Man found dead in house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

