Suspended | ഒഡീഷ ട്രെയിന്‍ ദുരന്തം: 7 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് റെയില്‍വേ
                                                 Jul 12, 2023, 17:19 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡെല്‍ഹി: (www.kvartha.com) 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍ഡ്യന്‍ റെയില്‍വേ. സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പെടെയുള്ള ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് സൗത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.  
 
 
  ഡ്യൂടിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ഇതുവരെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയിരുന്നില്ലെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അനില്‍ കുമാര്‍ മിശ്ര പറഞ്ഞു.  
  സൗത്-ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജിഎമും ഡിആര്‍എമും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാര്‍, ബാലസോര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.  
 
  അതേസമയം ബാലസോര്‍ ട്രെയിന്‍ അപകടത്തിലെ റെയില്‍വേ സുരക്ഷ കമീഷനര്‍ അന്വേഷണ റിപോര്‍ടിലെ കണ്ടെത്തല്‍ പുറത്തുവന്നിരുന്നു. സിഗ്‌നലിംഗ്, ഓപറേഷന്‍സ് (ട്രാഫിക്) വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തല്‍. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപോര്‍ടില്‍ പറയുന്നു. ട്രാക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോടോകോള്‍ പാലിച്ചില്ലെന്നും ട്രെയിന്‍ കടന്നു പോകുന്നതിന് മുന്‍പുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ചില്ലെന്നും റെയില്‍ ബോര്‍ഡിന് സമര്‍പിച്ച റിപോര്‍ടില്‍ വ്യക്തമാക്കുന്നു.  
 
  ഒഡീഷയിലെ ബാലസോറില്‍ രാജ്യത്തെ നടുക്കിയ ട്രിപിള്‍ ട്രെയിന്‍ കൂട്ടിയിടിയില്‍ 293 പേരാണ് മരിച്ചത്. 1175 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.  
 
  Keywords: Odisha, News, National, Train, Accident, Suspended, Railway, Employee, Odisha train accident: Seven railway employees suspended. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
