Obituary | ന്യൂമാഹി പെരിങ്ങാടി സ്വദേശി സഊദി അറേബ്യയില്‍ നിര്യാതനായി

 


ADVERTISEMENT

റിയാദ്:  (www.kvartha.com) പെരിങ്ങാടി ബോംബെ ഹൗസില്‍ നൗശാദ് (52) സഊദി അറേബ്യ ഖമീസ് മുശൈത്തിലെ നജ്റാനില്‍ നിര്യാതനായി. പരേതരായ പാറാല്‍ വി പി അബ്ദുല്‍ ഖാദറിന്റെയും ബോംബെ ഹൗസില്‍ സുഹറയുടേയും മകനാണ്.

സഊദിയില്‍ ആര്‍ സി കോള കംപനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയും അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് നജ്റാനിലെ ആശുപത്രിയില്‍ എത്തുകയും ചികിത്സയ്ക്കിടെ അന്ത്യം സൗഭവിക്കുകയുമായിരുന്നു. 
Aster_MIMS

Obituary | ന്യൂമാഹി പെരിങ്ങാടി സ്വദേശി സഊദി അറേബ്യയില്‍ നിര്യാതനായി

ഭാര്യ: സബീന മറിയാസ് (മാടപ്പീടിക). മക്കള്‍: മുഹമ്മദ് അസീം ശാന്‍, ഹെന നൗശാദ്, ഹാദിയ ഫാത്വിമ. സഹോദരങ്ങള്‍: സറീന, റംല, മിസ്ബാഹ്, പരേതയായ ശംശാദ്.

Keywords: New Mahe, News, Kerala, Malayali, Expatriate, Saudi Arabia, New Mahe: Malayali expatriate died in Saudi Arabia.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia