മുംബൈ: (www.kvartha.com) ജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞതിന് പിതാവിനെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ 24കാരനായ മകന്‍ അറസ്റ്റില്‍. ബോളിവുഡ് താരത്തിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ട 53കാരന്‍. ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 53കാരന്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്ധേരിയില്‍ വച്ചാണ് സംഭവം.
പൊലീസ് പറയുന്നത്: ഇരുമ്പ് ദണ്ഡ് വച്ചാണ് 24കാരന്‍ പിതാവിനെ ആക്രമിച്ചത്. ജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞതായിരുന്നു കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Mumbai, News, National, Crime, Arrest, Arrested, Mumbai: 24 year old man arrested in murder case.