Body Found | വള്ളം മറിഞ്ഞ് കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

 


തിരുവനന്തപുരം: (www.kvartha.com) തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സ് (65) ആണ് മരിച്ചത്. സൗത് തുമ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മീന്‍പിടിത്തത്തിനായി പുറപ്പെട്ടത്. കരയില്‍ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. നാലു പേര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഫ്രാന്‍സിസിനെ കാണാതായിരുന്നു. 

Body Found | വള്ളം മറിഞ്ഞ് കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാര്‍ഡും തിരച്ചില്‍ നടത്തിയെങ്കിലും ഫ്രാന്‍സിസിനെ കണ്ടെത്തിയില്ല. ശനിയാഴ്ച വെളുപ്പിനാണ് സൗത് തുമ്പ ഭാഗത്ത് കടലില്‍ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  Thiruvananthapuram, News, Kerala, Missing, Fisherman, Body found, Death, Obituary, Missing fisherman's dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia