Jailed | 10 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

 


തൃശൂര്‍: (www.kvartha.com) 10 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സജീവനെയാണ് (46) കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് പോക്സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും പ്രതിക്ക് ശിക്ഷ വിധിച്ചത്. 

പിഴ തുക അതിജീവിതന് നല്‍കണം. പിഴയടക്കാത്ത പക്ഷം 10 മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം. 2021 ഓണാവധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മീന്‍പിടിത്ത തൊഴിലാളിയായ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 

Jailed | 10 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

വിചാരണ പൂര്‍ത്തിയാക്കിയത് 13 സാക്ഷികളെയും 14 രേഖകളും തെളിവില്‍ ഹാജരാക്കിയാണ്. 2022 മാര്‍ച് 22 ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചു. വിയ്യൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സുബിന്‍ ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. കെ പി അജയ് കുമാര്‍ ആണ് ഹാജരായത്.

Keywords: Thrissur, News, Kerala, POCSO Case, Jail, Fine, Crime, Man gets 10-year imprisonment in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia