Follow KVARTHA on Google news Follow Us!
ad

Found | വലിയമങ്ങാട് ബീചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Valiyamangadu beach, Anoop Sundharan, Missing
കൊയിലാണ്ടി: (www.kvartha.com) വലിയമങ്ങാട് ബീചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരനാണ് (35) മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് യുവാവിനെ തിരയില്‍ അകപ്പെട്ട് കാണാതായത്.

സംഭവത്തിന് പിന്നാലെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊലീസും സ്ഥലത്തുണ്ടായിരുന്നു.

News, Kerala, Valiyamangadu beach, Death, Missing, Kozhikode: Man found dead in Valiyamangadu beach.

അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴയുടെ തീവ്രത കുറഞ്ഞേക്കുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് സാധ്യതകളുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Keywords: News, Kerala, Valiyamangadu beach, Death, Missing, Kozhikode: Man found dead in Valiyamangadu beach.

Post a Comment