Accident | പൊലീസ് ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; എസ്ഐ അടക്കം 4 പേര്‍ക്ക് പരുക്ക്
Jul 15, 2023, 16:28 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പൊലീസ് ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ എസ്ഐ അടക്കം നാലുപേര്‍ക്ക് പരുക്ക്. എസ്ഐ കെ ജിതിന് വാസ് (32), സിവില്‍ പൊലീസ് ഓഫിസര്‍മാരായ കൃഷ്ണന് (52) അനുരൂപ് (37), ദില്‍ഷാദ് (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ശനിയാഴ്ച രാവിലെ 11.30 മണിയോടെ കായണ്ണ മെട്ടന്തറയില് പേരാമ്പ്ര സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. കായണ്ണ മൊട്ടന്തറ ഗവ. ഹയര്‍ സെകന്‍ഡറി സ്കൂളിന്റെ റോഡില്‍നിന്ന് മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണ് ജീപ് മറിഞ്ഞത്. പരുക്കേറ്റവരെ ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: Kozhikode, News, Kerala, SI, Road accident, Kozhikode: 4 including SI injured in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

