കൊട്ടാരക്കര: (www.kvartha.com) താലൂക് ആശുപത്രിയില്‍ ശ്വാസതടസവുമായെത്തിയ രോഗി പടികള്‍ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയോ വാര്‍ഡിലേക്ക് കൊണ്ടുപോകാന്‍ റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നുനല്‍കുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം തിരിച്ചിറക്കുമ്പോള്‍പ്പോലും നടപ്പാത തുറന്നില്ലെന്നും പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. പടികള്‍ നടന്നുകയറേണ്ടിവന്നതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം നടക്കാന്‍ കഴിയാത്ത രോഗികളെ കൊണ്ടുപോകാനായി റാമ്പ് ഏതവസരത്തിലും ഉപയോഗിക്കാമെന്ന് താലൂകാശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ പറഞ്ഞു. റാമ്പ് തുറന്നുനല്‍കിയില്ല എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kottarakkara, News, Kerala, Hospital, Elderly man, Died, Kottarakkara: Elderly man died in hospital.