Follow KVARTHA on Google news Follow Us!
ad

Arrested | 'കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം'; കന്‍ഡക്ടര്‍ പിടിയില്‍

354 ,351 വകുപ്പുകള്‍ പ്രകാരം കേസെടുത്തു KSRTC Bus Conductor, Jestin Arrested
കൊച്ചി: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കന്‍ഡക്ടര്‍ പിടിയില്‍. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജസ്റ്റിനെ ആലുവയില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ 6.30 മണിയോടെ തിരുവനന്തപുരം മംഗലപുരത്ത് വച്ചായിരുന്നു സംഭവം. 

പൊലീസ് പറയുന്നത്: പറവൂരില്‍ ചികിത്സയിലായ മകളുടെ അടുത്ത് പോകാന്‍ ആലുവയ്ക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസര്‍വേഷന്‍ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കന്‍ഡക്ടര്‍ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്. ഇയാള്‍ക്കെതിരെ 354, 351 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Kochi, News, Kerala, KSRTC, Bus, Conductor, Molestation case, Kochi: KSRTC bus conductor arrested in molestation case.

Keywords: Kochi, News, Kerala, KSRTC, Bus, Conductor, Molestation case, Kochi: KSRTC bus conductor arrested in molestation case. 

Post a Comment