Arrested | ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com) ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഉദ്ധവ് ദാസ് എന്നയാളാണ് കൊച്ചി മുനമ്പത്ത് നിന്ന് പിടിയിലായത്. ബംഗാള്‍ സ്വദേശിയായ ശംഭു സര്‍ദാറിനെയും സുഹൃത്തിനെയുമാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കടവരാന്തയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. മൂന്ന് മാസം മുമ്പ് ഉദ്വബിനെയും അമ്മയെയും ബംഗാളില്‍ വച്ച് ശംഭു സര്‍ദാര്‍ ആക്രമിച്ചിരുന്നതിന് പിന്നാലെയാണ് ഉദ്ധവ് ദാസ് ശംഭുവിനെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇന്‍ഡ്യയില്‍ത്തന്നെ ഏറ്റവും നല്ല ശമ്പളം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞ മന്ത്രി ഹരിയാനയിലൊക്കെ ഒരു ദിവസം 350 രൂപയാണ് കൂലി എന്നും ചൂണ്ടിക്കാട്ടി.

Arrested | ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കേരളത്തിലെ തൊഴിലാളികള്‍ക്കു നല്‍കുന്ന എല്ലാ പരിഗണനയും അതിഥി തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്. അതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികള്‍ എന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

Keywords: Kochi, News, Kerala, Attack, Migrant workers, Arrest, Arrested, Kochi: Attack against migrant workers; One arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia