Antony Raju | എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി മന്ത്രി ആന്റണി രാജു. 2022 ജൂണ്‍ മാസം 3714 വാഹനാപകടങ്ങളാണ് റിപോര്‍ട് ചെയ്തത്. എന്നാല്‍ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഈ ജൂണില്‍ അപകടങ്ങള്‍ 1278 ആയി കുറഞ്ഞു. കഴിഞ്ഞ ജൂണില്‍ 344 പേര്‍ക്ക് നിരത്തുകളില്‍ ജീവന്‍ നഷ്ടമായപ്പോള്‍ ഈ ജൂണില്‍ 140 പേരാണ് മരണപ്പെട്ടത്.

20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 81,78,000 രൂപ പിഴയിനത്തില്‍ പിരിഞ്ഞു കിട്ടിയതായും ആന്റണി രാജു വ്യക്തമാക്കി. ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 1,28,740 പേര്‍ക്ക് ചെലാന്‍ തയ്യറാവുകയും 1,04,063 പേര്‍ക്ക് ചെലാന്‍ അയയ്ക്കുകയും ചെയ്തു. 7,41,766 നിയമ ലംഘനങ്ങള്‍ പ്രോസസ് ചെയ്തതായും മന്ത്രി പറഞ്ഞു.

Antony Raju | എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു

ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 73,887 പേരെയാണ് എഐ ക്യാമറ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചത് തിരുവനന്തപുരത്താണ്. 19,482 പേരാണ് തലസ്ഥാനത്ത് ക്യാമറ കണ്ണില്‍പെട്ടത്. 

അതേസമയം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല മോണിറ്ററിങ് കമിറ്റിയെ ചുമതലപ്പെടുത്തും. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ ക്യാമറയുടെ നിരീക്ഷണത്തില്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും വരും. ഇതിനായി ഇവയുടെ വിവരം എന്‍ഐസി സോഫ്ട് വെയറില്‍ ഉള്‍പെടുത്തും. നോ പാര്‍കിംഗ് ഏരിയ കൂടി ക്യാമറയുടെ പരിധിയില്‍ കൊണ്ടുവരും. സ്പീഡ് ലിമിറ്റ് പുതുക്കി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമായി പ്രത്യേക യോഗം അടുത്ത ദിവസം ചേരുമെന്നും മന്ത്രി അറിയിച്ചു.

Keywords: Thiruvananthapuram, News, Kerala, Traffic, Road, Accident, AI Camera, Minister, Antony Raju, Kerala: Minister Antony Raju about AI Cameras.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script