Follow KVARTHA on Google news Follow Us!
ad

Exams Postponed | സംസ്ഥാനത്ത് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു; പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

ഡിഗ്രി അഡ്മിഷന്‍ ജൂലൈ 19ലേക്ക് മാറ്റി Calicut University, Exams Postponed
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കാലികറ്റ് സര്‍വകലാശാല ചൊവ്വാഴ്ച (18.07.2023) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകള്‍ 22ലേക്കാണ് മാറ്റിയത്. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. മൂല്യനിര്‍ണയ കാംപുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയും ചൊവ്വാഴ്ച (ജൂലൈ 18) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാലയും ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല ജൂലൈ 18ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

News, Kerala, Calicut, Exams, Postponed, Calicut University Exams Postponed.

അതേസമയം ചൊവ്വാഴ്ച നടത്താനിരുന്ന ഡിഗ്രി അഡ്മിഷന്‍ ജൂലൈ 19ലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ച നടക്കേണ്ടുന്ന സര്‍ടിഫികറ്റ് വെരിഫികേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ സാങ്കേതിക സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കുസാറ്റും ജൂലൈ 19ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Keywords: News, Kerala, Calicut, Exams, Postponed, Calicut University Exams Postponed.

Post a Comment