Died | നീന്തല്‍ കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) നീന്തല്‍ കുളത്തില്‍ മുങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം മുബാറക് മന്‍സിലില്‍ സിറാജിന്റെയും ശെമീമയുടെയും മകന്‍ മുഹമ്മദ് (11) ആണ് കോഴിക്കോട് ആശുപത്രിയില്‍ വ്യാഴാഴ്ച (27.07.2023) രാവിലെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ എടക്കാട് കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്തല്‍ പരിശീലിച്ചു കൊണ്ടിരിക്കേയായിരുന്നു അപകടം. ആദ്യം ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Died | നീന്തല്‍ കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കടമ്പൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ദിയാന, അഹമദ്, ഹാല

Keywords: Kannur, News, Kerala, Student, Death, Drowned, Kannur: Student drowns in swimming pool.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia