P Rajeev | ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങള്‍ക്ക് നഷ്ടമാകുന്നുവെന്ന് മന്ത്രി പി രാജീവ്

 


കണ്ണൂര്‍: (www.kvartha.com) മാധ്യമ ലോകത്ത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ ഏറ്റുമുട്ടുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കണ്ണൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ സ്ഥാപന  പ്രസിഡന്റും പ്രശസ്ത പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മരണയ്ക്കായി പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാകമിറ്റി ഏര്‍പെടുത്തിയ അവാര്‍ഡ് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്  കൊച്ചി യൂനിറ്റിലെ പ്രിന്‍സിപല്‍ ന്യൂസ് ഫോടോഗ്രാഫര്‍ എ സനേഷിന് സമ്മാനിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലയാള ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകളാല്‍ തമ്മില്‍ കോര്‍പറേറ്റുകള്‍ ഏറ്റുമുട്ടുന്ന പാഠമാണ് നാംകണ്ടു കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങള്‍ക്ക്നഷ്ടമായിരിക്കുകയാണ്. എന്നാല്‍ അത്തരം ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന മാധ്യമങ്ങള്‍ ഇല്ലായെന്ന് പറയാന്‍ സാധിക്കില്ല. വയര്‍പോലുളള മാധ്യമങ്ങള്‍ മറ്റാരും പുറത്തുകൊണ്ടുവരാത്ത മൂടിവെച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും അത്തരം ചില ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 

P Rajeev | ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങള്‍ക്ക് നഷ്ടമാകുന്നുവെന്ന് മന്ത്രി പി രാജീവ്

വാര്‍ത്തകള്‍ക്ക് ഉപരി വിശലകനമാവുന്നതാണ് നമ്മുടെ മാധ്യമപ്രവര്‍ത്തന രീതിയെന്നും മന്ത്രി പറഞ്ഞു. ഡസ്‌കില്‍ നിന്നും പറയുന്ന സ്റ്റോറികള്‍ പോലും അച്ചടി മാധ്യമങ്ങളില്‍ മുഖ്യവാര്‍ത്തയാവുന്ന കാലമാണിത്. മാധ്യമങ്ങള്‍ കുറച്ചുകൂടി ഗൗരവത്തില്‍ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. ഓരോ പത്രത്തിലും വരുന്ന ചിത്രങ്ങള്‍ക്കടക്കം കൃത്യമായ രാഷ്ട്രീയമുണ്ട്. ഓരോ പത്രത്തിന്റെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ അച്ചടിച്ചുവരുന്നത്. 

ചില നേതാക്കള്‍ ചിരിക്കുന്നത് പോലും മറക്കാനാണ് ശ്രമം. ഇയാള്‍ ചിരിക്കുന്ന ആളാണെന്ന് തോന്നിപ്പോയാലോയെന്നു അവര്‍ വിചാരിക്കുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ജൂലൈ 30ന് ന്യൂ ഇന്‍ഡ്യന്‍ എക്സ് പ്രസില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച സനേഷിന്റെ സെക്യൂരിറ്റി ബ്രീച്ചെന്ന ചിത്രത്തിനാണ് പതിനായിരം രൂപയും ശിലാഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ലഭിച്ചത്. ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രടറി കെ വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു. എ സനേഷ് മറുപടി പ്രസംഗം നടത്തി.

Keywords: Kannur, News Kerala, Media, Minister, P Rajeev, Kannur: Minister P Rajeev about media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia