കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചക്കരക്കല്‍ പൊതുവാച്ചേരി കനാലില്‍ തള്ളിയെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കെ അബ്ദുല്‍ ശുക്കൂറിനെ(44)യാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് മൂന്ന് ജഡ്ജ് റൂബി കെ ജോസ് ശിക്ഷിച്ചത്.
രണ്ടാം പ്രതി സി ടി പ്രശാന്തന്‍ (46) എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. ഇരിവേരിയിലെ ഇ പ്രജീഷിനെ (35) ആണ് കൊലപ്പെടുത്തിയത്. 2021 ആഗസ്റ്റ് 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട പ്രജീഷ്
മരം മോഷണ കേസില്‍ അബ്ദുല്‍ ശുക്കൂറിനെതിരെ സാക്ഷി മൊഴി കൊടുത്തതിലുള്ള വിരോധമാണ കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്. ഒന്നാം പ്രതി ഇപ്പോഴും ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കേസ് വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കാനാണ് ഹൈകോടതിയുടെ നിര്‍ദേശവും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ: പ്ലീഡര്‍ അഡ്വ. കെ രൂപേഷ് ആണ് ഹാജരായത്. ഇരിവേരിയിലെ പ്രശാന്തി നിവാസില്‍ ഇ പ്രസാദിന്റെ മൊഴി പ്രകാരമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
Keywords: Kannur, News, Kerala, Murder case, Kannur: Man gets life imprisonment for murder case.