Police Booked | 'സിഗരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്ത കടയുടമയെ മര്‍ദിച്ചു'; യുവാവിനെതിരെ കേസെടുത്തു
Jul 10, 2023, 15:10 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സിഗരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുമയെ മര്‍ദിച്ചുവെന്ന പരാതിയില്‍ പരിയാരം പൊലീസ് കേസടുത്തു. അഖില്‍ വിന്‍സെന്റി(24)നെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: മുടിക്കാനത്ത് കട നടത്തുന്ന പിലാത്തറ സ്വദേശി കെ വി സജിത്തിനാ(40)ണ് മര്‍ദനമേറ്റത്. മുടിക്കാനം പളളിയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ അഖില്‍ കടയില്‍ കയറി സിഗരറ്റ് വാങ്ങിയ ശേഷം ലൈറ്റര്‍ ചോദിച്ചു. എന്നാല്‍ ലൈറ്റര്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശമുളളതിനാല്‍ തരാന്‍ കഴിയില്ലെന്ന് സജിത്ത് പറയുകയായിരുന്നു.
കടയില്‍ നിന്നും പുറത്തിറങ്ങി മറ്റൊരുസ്ഥലത്ത് പോയി സിഗരറ്റ് കത്തിച്ചുവന്നതിനു ശേഷം അഖില്‍ സജിത്തിനെ കടയില്‍ വച്ച് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Kannur, News, Kerala, Police, Crime, Case, Police Booked, Attack, Shop Owner, Kannur: Attack against shop owner; Police booked.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

