SWISS-TOWER 24/07/2023

Heavy Rain | കനത്ത മഴയെ തുടര്‍ന്ന് പറവൂരില്‍ സര്‍കാര്‍ കെട്ടിടം തകര്‍ന്നു വീണു; ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പറവൂരില്‍ സര്‍കാര്‍ കെട്ടിടം തകര്‍ന്നു വീണു. മുന്‍ സബ്ട്രഷറി കെട്ടിടമാണ് തകര്‍ന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍ നിന്ന് ട്രഷറിയുടെ പ്രവര്‍ത്തനം രണ്ടാഴ്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. 
Aster mims 04/11/2022

അതേസമയം കണ്ണൂര്‍ ചക്കരക്കല്ലില്‍ മഴയില്‍ വീട് തകര്‍ന്നു. കുഴല്‍മന്ദത്ത് തിങ്കളാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വെല്‍ഡിംങ് തൊഴിലാളിയായ മോഹനന്റെ വീടാണ് തകര്‍ന്നത്. 

Heavy Rain | കനത്ത മഴയെ തുടര്‍ന്ന് പറവൂരില്‍ സര്‍കാര്‍ കെട്ടിടം തകര്‍ന്നു വീണു; ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലി

ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി ചളവറ പാലാട്ടു പടിയിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും പൊട്ടിവീണു. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു. കൊച്ചി ഇടപള്ളി എളമക്കര ഭാഗത്ത് റോഡിലേക്ക് മരം വീണു. മരത്തിനു തൊട്ട് താഴെ ഉണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു.

Keywords: Kochi, News, Kerala, Rain, Heavy rain, Government building, Paravur, Heavy rain: Government building collapsed  in Paravur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia