Follow KVARTHA on Google news Follow Us!
ad

Robbery | തിരുവനന്തപുരത്ത് വീട്ടില്‍ വന്‍ കവര്‍ച; 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി; സംഭവം വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത്

'സംഭവത്തില്‍ ദുരൂഹത' Gold Jewellery, Robbery, House
തിരുവനന്തപുരം: (www.kvartha.com) വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണാഭരണം മോഷണം പോയതായി പരാതി. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്ന് പൊലീസ് പറഞ്ഞു. 

മകന്റെ ഉപനയന ചടങ്ങുകള്‍ക്കാണ് ലോകറിലിരുന്ന 100 പവന്‍ സ്വര്‍ണം എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തൃച്ചന്ദൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

Thiruvananthapuram, News, Kerala, Robbery, Gold, Theft, Police, Crime, Gold jewellery stolen from locked house.

രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ വാതില്‍ തുറന്ന ലക്ഷണമില്ലെന്നും അതുകൊണ്ടുതന്നെ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. മുറിയിലെ സാധനങ്ങള്‍ വാരിവിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Thiruvananthapuram, News, Kerala, Robbery, Gold, Theft, Police, Crime, Gold jewellery stolen from locked house.

Post a Comment