Flight Cancels | വിമാന സര്‍വീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്; പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ ജൂലൈ 25 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ 2023 ജൂലൈ 25 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ്. പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനത്തിനുമായി കംപനി അപേക്ഷ സമര്‍പിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ ട്വീറ്റ് ചെയ്തു. മെയ് രണ്ടിനാണ് റദ്ദാക്കിയത്.

റദ്ദാക്കല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ കംപനി ക്ഷമ പോദിച്ചിട്ടുണ്ട്. കുറച്ചുകാലമായി കംപനിയുടെ എന്‍ജിന്‍ തകരാറുകളാല്‍ ബുദ്ധിമുട്ടിയിരുന്നു. ഇത് നിരവധി വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ കാരണമായി. മെയ് 10-ന് നാഷണല്‍ കംപനി ലോ ട്രിബ്യൂനല്‍മൊറടോറിയം ഏര്‍പ്പെടുത്തുകയും ഒരു ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലിനെ (IRP) നിയമിക്കുകയും ചെയ്തു.  

Flight Cancels | വിമാന സര്‍വീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്; പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ ജൂലൈ 25 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി

തുടര്‍ന്നാണ് ജൂണ്‍ ഒമ്പതിന്, കമിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (CoC) ശൈലേന്ദ്ര അജ്‌മേരയെ റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിച്ചു. ഏകദേശം 4,200 ജീവനക്കാരാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സിനുള്ളത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്. അതേസമയം, രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റിന് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ നല്‍കിയിട്ടുണ്ട്. ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന്  പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.  15 വിമാനങ്ങള്‍കൊണ്ട് 114 പ്രതിദിന സര്‍വീസുകള്‍ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്. 

 Keywords: New Delhi, News, National, Go First, Flight, Go First Cancels Flights Till July 25 Citing Operational Reasons.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia