കണ്ണൂര്‍: (www.kvartha.com) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സ്‌കൂള്‍ ജീവനക്കാരന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രശ്നത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പരാതികളിലായി നാലുപേര്‍ക്കെതിരെയും മറ്റും കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ കൂടാളി ടൗണിലായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കൂടാളി ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ക്ലര്‍ക് എ വി വിമല്‍കൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. മൃതദേഹം അഞ്ചരയ്ക്ക് കൂടാളി തറവാട്ടു ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നറിയിച്ചതിനാല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തയ്യാറെടുത്തിരുന്നു. ഇരിട്ടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച് വൈകിട്ടോടെ ശ്മശാനത്തിലേക്ക് പുറപ്പെടുകയായിരുന്നു.
മൃതദേഹവുമായി ആംബുലന്‍സ് കൂടാളി സ്‌കൂളിന് മുന്‍പിലെത്തിയെങ്കിലും സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തയ്യാറായില്ലെന്ന് പറയുന്നു. സംസ്‌കരിക്കാനുളള സമയം വൈകിയെന്നും പൊതുദര്‍ശനത്തിന് വയ്ക്കാനാകില്ലെന്നും ആംബുലന്‍സിലുളളവര്‍ പറഞ്ഞതോടെ കൂടാളിയില്‍ കാത്തിരുന്ന നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. ഇതിനിടെ ചിലര്‍ ആംബുലന്‍സ് ഡ്രൈവറെയും സഹായിക്കുകയും ചിലര്‍ ആംബുലന്‍സിന് കേടുവരുത്തുകയും ചെയ്തു.
മുന്‍ പഞ്ചായത് പ്രസിഡന്റും സിപിഎം ലോകല്‍ സെക്രടറിമായി പി പി നൗഫലിന് ഉള്‍പെടെ മര്‍ദനമേറ്റതായി പരാതിയുണ്ട്. ഇതിനിടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സംഭവമറിഞ്ഞ് മട്ടന്നൂര്‍ സിഐ കെ വി പ്രമോദന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. ആംബുലന്‍സിനു സാരമായ കേടുപാടുകളുണ്ടായി.
പരുക്കേറ്റവര്‍ ഇരിട്ടി, മട്ടന്നൂര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പി പി നൗഫലിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെയും സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ അഭിജിത്തിന്റെ പരാതി പ്രകാരം ഏതാനും കണ്ടാലറിയാവുന്നര്‍ക്കുമെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ രാഷ്ട്രീയമില്ല.
Keywords: Kannur, News, Kerala, Police, Controversy over public display of body of school employee; Police booked.