Follow KVARTHA on Google news Follow Us!
ad

Police Booked | ടോള്‍ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി; പൊലീസുകാര്‍ക്കെതിരെ കേസെടുത്തു

'കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദമുണ്ട്' Toll Plaza Employee, Man Attacked, Police Booked
കൊല്ലം: (www.kvartha.com) ടോള്‍ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്. ഫെലിക്‌സ് ഫ്രാന്‍സിസിന്റെ (24) പരാതിയിലാണ് തടഞ്ഞ് നിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് കേസെടുത്തത്. 

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂടിയില്‍ പോലുമല്ലാതിരുന്ന പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദമുണ്ടെന്ന് യുവാവ് പറഞ്ഞു. കഴിഞ്ഞ 26ന് അര്‍ധരാത്രി കോന്നി എസ്‌ഐ സുമേഷും നീണ്ടകര കോസ്റ്റല്‍ പൊലീസ് സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണുവും തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി. 

Kollam, News, Kerala, Complaint, Toll plaza employee, Crime, Attack, Complaint that toll plaza employee attacked by police.

കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജോലിക്കായി ഫെലിക്‌സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. കേസെടുത്തിട്ടുണ്ടെങ്കിലും സര്‍വീസിലുള്ള പൊലീസുകാരെ പിടിക്കുന്നതില്‍ മെല്ലെ പോക്കാണെന്ന് ഫെലിക്‌സിനും കുടുംബത്തിനും പരാതിയുണ്ട്.

Keywords: Kollam, News, Kerala, Complaint, Toll plaza employee, Crime, Attack, Complaint that toll plaza employee attacked by police.

Post a Comment