Information Commissioner | നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ ഓഫീസ് രേഖകള്‍, റെകോര്‍ഡുകള്‍ പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് മുഖ്യ വിവരാവകാശ കമീഷനര്‍

 


കണ്ണൂര്‍: (www.kvartha.com) വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ സര്‍കാര്‍ ഓഫീസുകളിലെ രേഖകള്‍, റെകോര്‍ഡുകള്‍ എന്നിവ പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് മുഖ്യവിവരാവകാശ കമീഷനര്‍ ഡോ. വിശ്വാസ് മേത്ത. സംസ്ഥാന വിവരാവകാശ കമീഷന്‍ ജില്ലയിലെ വിവരാവകാശ നിയമത്തിന്റെ അപ്പീല്‍ അധികാരികള്‍, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി ഡിപിസി ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ രേഖകള്‍, നോട് ഫയലുകള്‍, സര്‍ടിഫികറ്റുകള്‍ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ് ലഭിക്കാന്‍ അവകാശമുണ്ടെന്നതിന് പുറമെ റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. മലിനമാക്കപ്പെട്ട ജലം, റോഡ് സാമഗ്രികള്‍, സിമെന്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സാംപിള്‍ ലഭിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Information Commissioner | നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ ഓഫീസ് രേഖകള്‍, റെകോര്‍ഡുകള്‍ പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് മുഖ്യ വിവരാവകാശ കമീഷനര്‍

വിവരാവകാശ രേഖ നല്‍കുന്നതിനായി അനുവദിച്ച 30 ദിവസം പരമാവധി സമയമാണ്. വിവരം ലഭ്യമല്ലെന്ന മറുപടി നല്‍കാന്‍ വേണ്ടിയല്ല 30 ദിവസം അനുവദിച്ചിരിക്കുന്നത്. മറിച്ച് വിവരം നല്‍കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ്. ആവശ്യപ്പെട്ട വിവരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്യത്തേയോ സംബന്ധിച്ചാണെങ്കില്‍ അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നല്‍കേണ്ടതാണ്. 

അപ്പീല്‍ അപേക്ഷകളില്‍ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാനും കമീഷന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ് മേത്ത, സംസ്ഥാന വിവരാവകാശ കമീഷനര്‍മാരായ എം അബ്ദുല്‍ ഹക്കീം, ഡോ. കെ എം ദിലീപ് എന്നിവര്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു.

Keywords: Kannur, News, Kerala, Chief Information Commissioner, Documents, Records, Chief Information Commissioner said that people have the right to inspect office documents and records. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia