ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ട്വീറ്ററില്‍ പോസ്റ്റിട്ടതിന് പിന്നാലെ ഭോജ്പുരി ഗായിക നേഹ സിങ് റാതോഡിനെതിരെ ഭോപാല്‍ പൊലീസ് കേസെടുത്തു. ആര്‍എസ്എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
സാമൂഹിക മാധ്യമത്തിലൂടെ ആര്‍എസ്എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സൂരജ് എന്നയാളാണ് പരാതി നല്‍കിയത്. ആര്‍എസ്എസിന്റെ ഔദ്യോഗിക വേഷം ധരിച്ചയാള്‍ മുന്നിലിരിക്കുന്നയാളുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്. ഈ കാരിേകേച്ചറിലൂടെ ഗായിക ആര്‍എസ്എസും ആദിവാസി സമൂഹവും തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇന്‍ഡ്യന്‍ ശിക്ഷ നിയമം 153-ാം വകുപ്പനുസരിച്ച് നേഹയ്ക്കെതിരെ കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുത്തെന്ന് നേഹ ട്വീറ്റ് ചെയ്തു.
Keywords: News, National, Madhya Pradesh, Singer, Tweet, Case, Case Against Bhojpuri Singer Over Tweet On Madhya Pradesh Urination Case.